ചെവിതടവല്‍

0
1288

ചെവി തടവുമ്പോള്‍ രണ്ട് ചെവിയും ഒരേ സമയം തടവേണ്ടതാണ്. ഒന്നിന് ശേഷം മറ്റൊന്ന് എന്ന രൂപത്തിലല്ല.
അശ്രദ്ധ കാരണം അവഗണിക്കപ്പെടുന്ന മറ്റൊരു പ്രധാനപ്പെട്ട സുന്നത്താണ് അവയവങ്ങളെ തേച്ചുരച്ച് കഴുകുകല്‍. വെള്ളത്തോട് കൂടി കഴുകുന്ന അവയവത്തിന്മേല്‍ കൈ നടത്തുക എന്നാണ് ഇമാമുകള്‍ അതിനെ വിവരിച്ചത്. മാലികി മദ്ഹബില്‍ ഇത് നിര്‍ബന്ധമാണ്. ചെയ്യാതിരുന്നാല്‍ വുളൂഅ് ശരിയാവുകയില്ല. നിന്ന് വുളൂഅ് ചെയ്യുന്ന സൗകര്യം വ്യാപകമായതോടെ നിന്ന നില്‍പില്‍ കുറേ വെള്ളം കോരിയൊഴിക്കുക എന്നല്ലാതെ കൈ കൊണ്ട് കാല്‍ തൊടുന്നത് തന്നെ ഇല്ലാതായി.
ബിസ്മി ചൊല്ലല്‍, മുന്‍കൈ കഴുകല്‍, വായിലും മൂക്കിലും വെള്ളമെത്തിക്കല്‍ മൂന്ന് തവണ ചെയ്യല്‍ കൈ കാല്‍ വിരലുകള്‍ തിക്കകറ്റല്‍ ചെവി തടവല്‍ മുവാലാത്ത് അഥവാ തുടരെ ചെയ്യല്‍ എന്നിവയെല്ലാം ഹനഫി മദ്ഹബില്‍ നിര്‍ബന്ധമാണ്. ഒഴിവാക്കല്‍ കുറ്റകരമാണെന്ന് ചുരുക്കം.
അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങള്‍ എല്ലാ അഭിപ്രായമനുസരിച്ചും ശരിയാകുന്ന രൂപത്തില്‍ ചെയ്യാന്‍ കഴിയുെമങ്കില്‍ അങ്ങനെ ചെയ്യണമെന്നാണ് പൊതു നിയമം. അതിന്റെ അടിസ്ഥാനത്തില്‍ ഈ സുന്നത്തുകളൊന്നും നാം ഒഴിവാക്കാന്‍ പാടില്ലാത്തതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here