ഖിബ്‌ല വിട്ട് കളിക്കല്ലേ

0
1764

161003075317RRHTപ്രത്യേക സാഹചര്യങ്ങളെ മാറ്റിനിര്‍ത്തിയാല്‍ നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ പെട്ടതാണ് ഖിബ്‌ലക്ക് മുന്നിടല്‍. അത് കൂടാതെ നിസ്‌കാരം ശരിയാകുകയില്ല. ഖിബ്‌ലയുടെ ഭാഗം തിട്ടപ്പെടുത്താനുള്ള ഉപകരണങ്ങള്‍ ഇന്ന് സുലഭമായി ലഭിക്കും. ഖിബ്‌ല ശരിയാണെന്ന് ഉറപ്പുള്ള പള്ളിയിലോ മറ്റോ വെച്ചു നോക്കിയതിന് ശേഷമേ അത് അവലംബിക്കാന്‍ പാടുള്ളു.
നിസ്‌കരിക്കുന്നവന്റെ നെഞ്ച് കൊണ്ടാണ് ഖിബ്‌ലക്ക് മുന്നിടേണ്ടത്. മുഖമോ മറ്റു അവയവങ്ങളോ ഖിബ്‌ലയുടെ നേരെയെല്ലങ്കിലും നിസ്‌കാരം ശരിയാകും. എന്നാല്‍ സ്വഫിലെ തിരക്ക്‌കൊണ്ടോ മറ്റോ നെഞ്ച് ഖിബ്‌ലിയില്‍നിന്ന് തെറ്റിയാല്‍ നിസ്‌കാരം ശരിയാവുകയില്ല. വീട് നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ ചിലവഴിക്കാന്‍ മടിയുമില്ലാത്തവരാണ് പലരും. എന്നാല്‍ ഒരു മുസ്‌ലിമിന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആവശ്യമായ ഖിബ്‌ലയുടെ ഭാഗം കൃത്യമായി നിര്‍ണ്ണയിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് നാം കാണിക്കാറുള്ളത്. യാതൊരു തെളിവുമില്ലാതെ വെറും നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തോന്നിയ ഭാഗത്തേക്ക് നിസ്‌കരിച്ചാല്‍ പോര. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ഇന്ന ഭാഗത്തേക്കാണ് ഖിബ്‌ല എന്ന് ഉറപ്പ് വരുത്തണം. കാരണം സ്ത്രീകള്‍ അവരുടെ നിസ്‌കാരങ്ങള്‍ മുഴുവനായും വീട്ടില്‍നിന്നാണ് പതിവായി നിര്‍വ്വഹിക്കാറുള്ളത്. കൂടാതെ സാധാരണ ഉറങ്ങാന്‍ കിടക്കുമ്പോള്‍, രോഗ ശയ്യയില്‍ കിടക്കുമ്പോള്‍, മരണമാസന്നമാകുമ്പോള്‍, മരിച്ചതിന് ശേഷം തുടങ്ങിയ അവസരങ്ങളിലെല്ലാം ഒരു മുസ്‌ലിമിന് ഖിബ്‌ല പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ ഓരോ വീട്ടിലും ഖിബ്‌ല ഏത് ഭാഗത്തേക്കാണെന്ന് കൃത്യമായി നിര്‍ണ്ണയിക്കല്‍ നിര്‍ബന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here