ഖിബ്‌ലയില്ലാതെയും നിസ്‌കരിക്കാം

0
14

അനുവദനീയമായ യാത്രയില്‍ സുന്നത്ത് നിസ്‌കാരത്തിന് ഖിബ്‌ലയിലേക്ക് മുന്നിടല്‍ നിര്‍ബന്ധമില്ല. കാല്‍നട യാത്രക്കാരനാണെങ്കില്‍ തക്ബീറത്തുല്‍ ഇഹ്‌റാം സുജൂദ്, റുകൂഅ്, സലാം എന്നിവ ഖിബ്‌ലിയിലേക്ക് തിരിഞ്ഞ്‌കൊണ്ട് നിര്‍വ്വഹിക്കണം. മറ്റുള്ളവന്‍ അവന്‍ പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നടന്ന് കൊണ്ടായാല്‍മതി. ഇത്‌പോലെ വാഹനങ്ങളില്‍ യാത്രചെയ്യുന്നവന്‍ അവനവന്റെ സീറ്റിലിരുന്ന് കൊണ്ട് വാഹനം പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നിസ്‌കരിക്കാം. സുജൂദിന്നും റുകൂഇന്നും തലകൊണ്ട് ആംഗ്യം കാണിച്ചാല്‍ മതി. സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ പരിചയമില്ലാത്തത് കൊണ്ട് അവര്‍ ഇതിനെ ആശ്ചര്യത്തോടെ കണ്ടേക്കാം. നിര്‍വ്വഹിക്കുന്നവന്‍ അത് പ്രശ്‌നമാക്കാതിരുന്നാല്‍ മതി.
നിസ്‌കരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഓടാന്‍ നിര്‍ബന്ധിതനാകുന്ന തീപിടുത്തം പോലുള്ളത് വല്ലതും സംഭവിച്ചാല്‍ നിര്‍ബന്ധ നിസ്‌കാരം മുറിക്കാന്‍ പാടില്ല. ഓടിക്കൊണ്ട് നിസ്‌കരിക്കണം. ഖിബ്‌ലിയിലേക്ക് തിരിയേണ്ടതില്ല. സുരക്ഷക്ക് വേണ്ടി ഏത് ഭാഗത്തേക്കാണോ ഓടുന്നത് അതു തെന്നയാണ് അവന്റെ ഖിബ്‌ല.
മുമ്പ് പ്രസ്താവിച്ച നടന്ന്‌കൊണ്ടുള്ള സുന്നത്ത് നിസ്‌കാരത്തിലും ഓടിക്കൊണ്ടുള്ള നിസ്‌കാരത്തിലും മനപ്പൂര്‍വ്വമല്ലാതെ നജ്‌സ് ചവിട്ടുന്നത് കൊണ്ടും നടക്കുമ്പോഴും ഓടുമ്പോഴും ഉണ്ടാകുന്ന തുടരെയുള്ള ഇളക്കം കൊണ്ടും നിസ്‌കാരം ബാത്വിലാവുകയില്ല. എന്നാല്‍ അനാവശ്യമായ അംഗവിക്ഷേപങ്ങള്‍, ചാട്ടം, അവന്‍ പോകേണ്ട ഭാഗം അല്ലാത്തിടത്തേക്ക് തിരിയല്‍ എന്നിവകൊണ്ട് ബാത്വിലാകും.

LEAVE A REPLY

Please enter your comment!
Please enter your name here