പരിശുദ്ധ ഇസ്ലാമിന്റെ വിശ്വാസ ആചാര
കര്‍മ്മ സ്വഭാവ കാര്യങ്ങളുടെയെല്ലാം അടിത്തറ ഇല്‍മുല്‍ കലാമാണ്. വിശ്വാസ കാ
ര്യങ്ങളില്‍ അന്ത്യനാള്‍ വരെയുള്ള നമ്മുടെ അവലംബം ഇമാം അ
ബുല്‍ ഹസന് അല്‍ അശ്അരിയുടെയും (റ ), ഇമാം അബു മന്‍സൂരില്‍ മാതുരീതിയുടെയും(റ) മാര്‍ഗങ്ങളാണ്. അവ യഥാക്രമം അശാ
ഇറത്, മാതുരീദിയ്യത് എന്നിങ്ങനെ രണ്ട് ധാരകളായി അറിയപ്പെടുന്നു.
രണ്ട് കൂട്ടരെ ഒന്നിച്ചും അശാഇറത് എന്നു പ്രയോഗിക്കാറുണ്ട്. ഇമാം
ഇബ്നു ഹജര്‍(റ) പറയുന്നു: കര്‍മ്മകാര്യങ്ങളില്‍ വിശ്രുതമായ നാല്
മദ്ഹബുകളിലൊന്നനുസരിച്ച് പ്രവര്‍ത്തിക്കുകയും വിശ്വാസ കാര്യങ്ങ
ളില്‍ അശ്അരി, മാതുരീദി ധാരകളില്‍ നിന്നൊന്ന് സ്വീകരിക്കുകയും
ചെയ്തവരാണ് അഹ്ലുസുന്നത്തിവല്ജമാഅ. ഹിജ്റ മൂന്നാം നൂറ്റാണ്ടാണ് ഇമാം അശ്അരിയുടെ(റ) കാലഘട്ടമായി അറിയപ്പെടുന്നത്.
ഹിജ്റ 280 മുതല്‍ 324 വരെയുള്ള ഒരു കാലപരിധിയില്‍ ജീവിച്ച അദ്ദേഹം, രണ്ട് നൂറ്റാണ്ടിനും മുമ്പേ വന്ന പ്രവാചകര്‍ക്കും സ്വഹാബത്തിനും താബിഉകള്‍ക്കും പരിചിതമല്ലാത്ത, പുതിയൊരു ചിന്താധാര രൂപപ്പെടുത്തുകയായിരുന്നില്ല. മറിച്ച് തിരുനബിയും സ്വഹാബത്തും പഠിപ്പിച്ച വിശ്വാസ കാര്യങ്ങളെ സലക്ഷ്യം സമര്‍ത്ഥിക്കുകയാണ് ഈ രണ്ട് മഹാരഥന്മാരും ചെയ്തത്. അതിന്
കാലം ആവശ്യപ്പെടുന്ന രീതികളും മാര്‍ഗങ്ങളും ഉപയോഗിച്ച് വിശ്വാസത്തെ കൂടുതല്‍
വ്യവസ്ഥാപിതമാക്കുക എന്നതായിരുന്നു അവര്‍ നിര്‍വഹിച്ച ദൗത്യം. വിശ്വാസ കര്‍മ മണ്ഡലങ്ങളില്‍ ഈ മഹാരഥന്മാര് സ്വന്തമായും പുതിയതായും യാതൊരു കാര്യവും പറഞ്ഞിട്ടില്ല എന്ന് മുന്‍കാല പണ്ഡിതന്മാര് വിശദമായി വിവരിക്കുന്നുണ്ട്. തിരുനബിയും സ്വഹാബത്തും പഠിപ്പിച്ച അതേ വിശ്വാസാടിത്തറയുടെ
മേല്‍ കെട്ടിപ്പടുത്തു എന്ന അര്‍ത്ഥത്തില്‍ തിരുനബിയും സ്വഹാബത്തും അശാഇറത്തിന്റെ അതേ വിശ്വാസമുള്ളവരാണെന്ന് നമുക്ക് തറപ്പിച്ച് പറയാനാവും
തിരുനബിയും സ്വഹാബത്തും കൊണ്ട് വന്ന പാരമ്പര്യവിശ്വാസ രീതികള്‍ക്കെതിരെ ശിഥില ചിന്താഗതിക്കാര്‍ കൊണ്ട് വന്ന ജല്പനങ്ങള്ക്ക് മുന്നില്‍ ശരിയായ വിശ്വാസത്തെ ഉറപ്പിച്ചു നിറുത്തുക എന്ന ധര്‍മമാണ് അശ്അരിയും (റ) മാതുരീദിയും(റ) അവരുടെ ശിഷ്യന്മാരും ചെയ്തിട്ടുള്ളത്.
ഉദൃത ഘട്ടത്തില്‍ ഇസ്ലാമിനെ വളരെയധികം പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച ഒരു ചിന്താധാരയായിരുന്നു മുഅതസിലത്. അശ്അരി ഇമാമിന്റെ മാതാവിന്റെ ഭര്‍ത്താവ് ആയിരുന്ന അബൂ അലി മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് അല്‍ ജുബ്ബാഇയായിരുന്നു അന്നത്തെ മുഅതസിലി ധാരയുടെ പ്രധാന പണ്ഡിതന്. നീണ്ട കാലം ജുബ്ബാഇയുടെ കൂടെ സഹവസിച്ച് ഇഅ്തിസാലി മൂല തത്വങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയ അശ്അരി (റ), നാല്പത് വര്‍ഷക്കാലം മുഅതസലിനേതാവായും
സൈദ്ധാന്തികാചാര്യനായും നിലകൊണ്ടു. ഇക്കാലയളവില്‍ മുഅതിസിലി ധാരയുടെ പിതാവ് എന്നര്‍ത്ഥം കുറിക്കുന്ന ‘അബുല്‍ മുഅ്തസിലത്’ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിന്നീട് ‘എന്റെ ചര്യയില്‍ നിലനില്‍ക്കണം’ എന്ന തിരുനബിയുടെ (സ) സ്വപ്നത്തിലുളള നിര്‍ദ്ദേശവും ജുബ്ബാഇയുമായി നടന്ന ചില സംവാദങ്ങളും ഇഅതിസാലിധാരയെകുറിച്ച് ഒരു പുനരാലോചന നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ നിന്ന് മാറി പതിനഞ്ച് ദിവസത്തേക്ക് വീട്ടില്‍ ഏകാന്തവാസം നയിച്ചു. ജനങ്ങള്‍ക്കിടയില്‍ വലിയ സ്ഥാനവും ബഹുമാനവുമുള്ള മഹാന്റെ ജനസമ്പര്‍ക്കമില്ലാത്ത ഇത്രയും ദിവസം വലിയൊരു മാറ്റത്തിന്റെ സൂചനയായിരുന്നു. തുടര്‍ന്ന് ഒരു വെള്ളിയാഴ്ച ബഗ്ദാദിലെ ഗ്രാന്റ് മസ്ജിദില്‍ ജുമുഅ കഴിഞ്ഞയുടനെ മിമ്പറില്‍ കയറി ജനങ്ങളെ അഭിസംബോധന ചെയ്ത്
കൊണ്ട് അദ്ദേഹം പറഞ്ഞു: എന്നെ അറിയുന്നവര്‍ക്ക് ഞാന്‍ ആരാണെന്നറിയാം. അറിയാത്തവര്‍ അറിയുക. ഞാന്‍ അബുല്‍ ഹസന് അല്‍ അശ്അരിയാണ്. ഇതുവരെ നിലകൊണ്ടിരുന്ന മുഅ്തസലി സിദ്ധാന്തം ഞാനിതാ കൈയൊഴിയുന്നു. മുഅ്തസലത് അനുഗുണമല്ലെന്നും വസ്തുതാവിരുദ്ധമാണെന്നും പൂര്‍ണാര്‍ത്ഥത്തില്‍ എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ സൃഷ്ടിയാണെന്നും, സൃഷ്ടികള്‍ തന്നെയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും തുടങ്ങിയ നിരര്ത്ഥകചിന്തകള് എന്നെ പിടികൂടിയതില്‍ ഞാനിന്ന് ഖേദം പ്രകടിപ്പിക്കുന്നു. യുക്തി, മൂലസിദ്ധാന്തമായി അനുവര്‍ത്തിക്കുന്ന മുഅ്തസിലിയുടെ വിശ്വാസങ്ങളെയും ആചാരാങ്ങളേയും തുറന്നു കാട്ടുമെന്ന് ഞാന്‍ ഉറപ്പു നല്കുന്നു. ഇനി എന്റെ കൈവശമുളളത് ഈ ഗ്രന്ഥങ്ങളാണ് എന്ന് പറഞ്ഞ് സുന്നത് ജമാഅത്തിന്റെ അടിത്തറ രൂപകല്പന ചെയ്യുന്ന വലിയ ഗ്രന്ഥശേഖരം അദ്ദേഹം ജനങ്ങള്‍ക്ക് കൈമാറി. പരിവര്‍ത്തനത്തിന്റെ അനുരണനങ്ങള്‍ ഇമാം അശ്അരിയില്‍(റ) പ്രകടമായി തുടങ്ങുന്നത് ഇവിടം മുതലാണ്.
കളങ്കമേല്ക്കാത്ത ഹമ്പലി കര്മധാരയും ദൃഢമായ വിശ്വാസ കാര്യങ്ങളും സമ്മേളിച്ച ആ കിതാബുകള്‍ ജനമദ്ധ്യേ വലിയ അംഗീകാരം നേടി. സര്‍വ്വരും ഇമാം അശ്അരിയെ (റ) പ്രശംസിച്ചു.
ഇമാം അശ്അരി(റ)വിന്റെ നവാഗമനം വിശ്വാസികളില്‍ പുതിയ ഉണര്‍വേകി. നേതൃപാടവവും ദീര്‍ഘവീക്ഷണവുമുള്ള അശ്അരി(റ) തന്റെ ഭൂത കാലത്ത് ഇഅ്തിസാലിന്റെ സൈദ്ധാന്തിക ആചാര്യനായി വര്‍ത്തിച്ചത് മുഅ്തസലിത്തിന്റെ സര്‍വ്വ പൊള്ളത്തരങ്ങളെയും മനസ്സിലാക്കാനും, ഇഅ്തിസാലി സിദ്ധാന്തങ്ങള്‍ക്ക് മുന്നില്‍ യഥാര്‍ത്ഥ വിശ്വാസത്തെ കൃത്യമായി അവതരിപ്പിക്കാനും വളരെയേറെ സഹായകമായി. അന്നത്തെ പണ്ഡിതന്മാര്ക്കൊന്നും കഴിയാത്ത രൂപത്തില്‍ ആ ധാരയെ പൊളിച്ചെഴുതാനും തൗഹീദിന്റെ അടിക്കല്ലിളക്കുന്ന മുഴുവന്‍ കുടില ചിന്താഗതിക്കാരെയും ജന സമക്ഷക്കത്തില് തുറന്നു കാട്ടാനും അശ്അരിക്ക്(റ) സാധിച്ചു. ഇതിലൂടെ സുന്നത്ത് ജമാഅത്തിന്റെ നേതൃപരമായ നായകത്വം മഹാനവറുകളില്‍ എത്തിച്ചേരുകയും, അവരിലൂടെ യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസം ലോകത്ത് നില നില്‍ക്കുകയും ചെയ്തു.
ഇമാം അശ്അരി(റ) അഹ്ലുസ്സുന്നയുടെ കാവലാള്‍
അബ്ദുന്നാസ്വിര്‍ അഹ്സനി ഒളവട്ടൂര്‍